ഒറ്റപ്പാലം:തിരുവോണദിനത്തില്‍ അമ്പലപ്പാറ മേലൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം. അക്രമത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അമ്പലപ്പാറ മേലൂര്‍ പെരുന്നന് കോട്ടില്‍ സന്ദീപ് (19) കടമ്പൂര് കല്ലുകുഴിയില്‍ ജോബിന് (28) എന്നിവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ വൈരാഗ്യമാണു സംഘര്‍ഷത്തിനു കാരണമെന്നു പോലീസ്പറഞ്ഞു. ബൈക്കില്‍ യാത്ര ചെയ്യവെ മറ്റൊരു ബൈക്കിലെത്തിയ അക്രമിസംഘം തടഞ്ഞു നിര്‍ത്തുകയും മാരകായുധങ്ങള്‍ കൊണ്ട് അടിക്കുകയും ചെയ്തെന്ന് സന്ദീപ് പറഞ്ഞു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ജൂണില്‍ നടന്ന അക്രമ സംഭവത്തിന്റെ തുടര്‍ച്ചയാണിതെന്നു പറയുന്നു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ പോലീസ് മടങ്ങിയതിനു പിന്നാലെ സംഘര്‍ഷം ഉടലെടുക്കുകയാണുണ്ടായത്. ഒരാഴ്ച മുമ്പും പ്രദേശത്ത് അക്രമ സംഭവംഉണ്ടായിരുന്നു. എന്നാല്‍ അതിലെ പ്രതിക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തങ്കിലും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെന്നു പറയുന്നു.
പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരം ല’ിച്ചിട്ടും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നു ബിജെപി ആരോപിച്ചു.
പോലീസിന്റെ ഒത്താശയോടു കൂടിയാണു സിപിഎം ഇത്തരം അക്രമം നടത്തുന്നതെന്നും ആക്ഷേപം നിലനില്ക്കുന്നു. അടുത്തിടെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ സമാധാന ചര്‍ച്ചക്ക് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ അമ്പലപ്പാറയിലും ഇത്തരം സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സിപിഎം എതിര്‍ക്കുകയായിരുന്നു. ഇത് ആസൂത്രിതമായ അക്രമം അഴിച്ചുവിടാന്‍ വേണ്ടിയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഓണം പോലുള്ള ആഘോഷപരിപാടികള്‍ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ ശ്രമമാണു അമ്പലപ്പാറയിലെ സംഘര്ഷത്തിനുകാരണമെന്നും പോലീസ് ഇതിനു പിന്തുണ നല്‍കിയതായും ബിജെപി മധ്യമേഖല ജനറല്‍സെക്രട്ടറി പി.വേണുഗോപാല്‍ ആരോപിച്ചു.
ക്രിമിനലുകളായ എട്ടുപേരെ രംഗത്തിറക്കിയാണ് മേലൂരില്‍ സിപിഎം സംഘര്‍ഷം സ്പോണ്സര് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ പ്രവര്‍ത്തകരെ ബിജെപി നേതാക്കളായ പി.വേണുഗോപാല്‍,വി.പി.രാമചന്ദ്രന്,അഡ്വ.ഗോപാലന്‍കുട്ടി,അനൂപ്,കെ.എം.മുരളീധരന് എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: