തിരുവല്ല: റേഷന്‍കടകളില്‍ നിന്നു ലഭിക്കുന്ന അരിയില്‍ ചെറുജീവികള്‍ കാണപ്പെടുന്നതും വ്യാപകമായ ക്രമക്കേടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരിശോധന നടത്തി നടപടിയെടുക്കുന്നതിന് മല്ലപ്പള്ളി താലൂക്ക് സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. താലൂക്ക് ഓഫിസ് റോഡില്‍ നിന്നു വാഹനങ്ങള്‍ കോട്ടയം–കോഴഞ്ചേരി റോഡിലേക്ക് ഇറങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഇവിടെ താല്‍ക്കാലിക സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുന്നതിനു പൊലീസ് നടപടിയെടുക്കണമെന്ന് തഹസില്‍ദാര്‍ നിര്‍ദേശിച്ചു. താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ ലഭിച്ച പരാതികളിന്മേല് സ്വീകരിച്ച നടപടി വിവരങ്ങളുടെ റിവ്യു മീറ്റിങ് ഓണം കഴിഞ്ഞാലുടന്‍ ജില്ലാതലത്തില്‍ നടക്കുമെന്നും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ അടിയന്തരമായി നടപടി സ്വീകരിക്കുന്നതിനും അല്ലാത്തവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ (എല്‍എ) അറിയിച്ചു. കുന്നിരിക്കല്‍–നല്ലൂര്‍പ്പടവ് റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതിക്കമ്പിയിലെ തകരാര്‍ പരിഹരിക്കുന്നതിനും കെഎസ്ഇബി അധികൃതരെ അറിയിച്ചു. പൊന്നിരി ക്കുംപാറ, മാരിക്കല്‍ ഭാഗങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതിന് കറുകച്ചാല്‍ സെക്ഷന്‍ അധികാരികള്‍ക്ക് കത്തു നല്‍കും. യോഗത്തില്‍ ജനപ്രതിനിധികള്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: