ചിറ്റൂര്‍:കഴിഞ്ഞ 38 വര്‍ഷമായി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാംമൈലില്‍ നടന്നുവരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി.12ന് മഹാശോഭയാത്രയോടെ പരിപാടികള്‍ക്ക് സമാപനമാകും.വൈകുന്നേരം നല്ലേപ്പിള്ളി നാരായണാലയത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ അമ്മമാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കാളികളായി.
ഇന്ന് ബാലികാ ബാലന്മാരുടേയും അമ്മമാരുടേയും കബഡി മത്സരങ്ങളും വടംവലിമത്സരങ്ങളും നടക്കും, നാളെ വൈകുന്നേരം ആറുമണിക്ക് പാലക്കാട് ഭക്തസൂര്‍ദാസ് ഭജനമണ്ഡലിയുടെ നേതൃത്വത്തില്‍ ഭക്തിഗാനസുധ നടക്കും,എട്ടിന് വൈകുന്നേരം ആറുമണിക്ക് നല്ലേപ്പിള്ളി നാരായണാലയം മഠാധിപതി സന്മയാനന്ദസരസ്വതി അവര്‍കളുടെ കാര്‍മികത്വത്തില്‍ സര്വ്വൈശ്വര്യവിളക്കുപൂജയും, ഒമ്പതിന് അന്നദാനവും നടക്കും,10ന് ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദയുടെ നേതൃത്വത്തില്‍ ഭക്തി പ്രഭാഷണം നടക്കും.
പന്ത്രണ്ടിന് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ മഹാശോഭായാത്ര കുറ്റിപ്പള്ളം ശ്രീ ശക്തിവിനായക ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് അയോദ്ധ്യാനഗര്‍,ഭഗവതിനഗര്‍,ഒറ്റക്കട,തുടങ്ങിയ ക്ഷേത്രങ്ങള്‍ വഴി അഞ്ചാംമൈല്‍ ശ്രീസിദ്ധിവിനായക ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: