പാലക്കാട്:ആധ്യാത്മികാചാര്യന് നൊച്ചൂര്‍ വെങ്കിട്ടരാമന് നയിക്കുന്ന ഭാഗവതസപ്താഹയജ്ഞത്തിന്തുടക്കമായി.ശ്രീധര്‍,രംഗസ്വാമിദീക്ഷിതര്, വൈദ്യനാഥദീക്ഷിതര്‍ എന്നിവര്‍ സഹ ആചാര്യന്മാരാകും.
തൃപ്പൂണിത്തുറ രാമസ്വാമിശര്മ, പയ്യന്നൂര്‍ വാമനന്‍നമ്പൂതിരി എന്നിവര്‍ ഭാഗവതപാരായണം നടത്തും. ഇതോടൊപ്പം ഋക്, യജുര്‍, സാമവേദങ്ങളുടെ പാരായണവും നടക്കും.യജ്ഞം 12ന് സമാപിക്കും.നികായാ ട്രസ്റ്റ്, ഋഷിപ്രകാശന സഭ,നൊച്ചൂര്‍ ഗ്രാമജനബ്രഹ്മസ്വം എന്നിവയുടെ ആഭിമുഖ്യത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്.
ഭാഗവതസപ്താഹയജ്ഞത്തിന്റെ ഭാഗമായി ആറുമുതല്‍ 10വരെ സംഗീത, സാംസ്കാരിക പരിപാടികളും അരങ്ങേറും.ഇന്നു വൈകിട്ട് 6.30ന് പ്രൊഫ. ചെന്നൈ അനന്തരാമന്റെ ഭജനും ഏഴിന് വൈകിട്ട് ആറരയ്ക്ക് ബാംഗ്ലൂര്‍ രമണ ബാലചന്ദറിന്റെ വീണക്കച്ചേരിയും അരങ്ങേറും.
എട്ടിന് ആറരയ്ക്ക് സാകേതരാമന്റെ സംഗീതക്കച്ചേരി അരങ്ങേറും.ആര്.ശ്രീറാം വയലിനിലും ഉമയാള്‍പുരം ശിവരാമന് മൃദംഗത്തിലും ഗിരിധര്‍ ഉടുപ്പ ഘടത്തിലും പിന്നണിയൊരുക്കും. ഒന്‍പതിന് വൈകിട്ട് ആറരയ്ക്ക് മഗ്സസെ അവാര്‍ഡ് ജേതാവ് ടി.എം.കൃഷ്ണ കച്ചേരി അവതരിപ്പിക്കും.
തിരുവനന്തപുരംസമ്പത്ത് (വയലിന്),കെ.വി.പ്രസാദ്(മൃദംഗം),വാഴപ്പള്ളി കൃഷ്ണകുമാര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിഷ്ണുദേവനമ്പൂതിരി, സഞ്ജന മീനാക്ഷി, സച്ചിന് ചന്ദ്രശേഖര്‍, തൃപ്പൂണിത്തുറ സംഗീത് ഗോപാല്‍, ചെന്നൈ നാരായണന്‍നമ്പൂതിരി എന്നിവര്‍ കച്ചേരി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: