കല്ലടിക്കോട്:ദേശീയപാത മുണ്ടൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള മിക്ക ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് വാഹനയാത്ര ദുഷ്കരമാകുന്നു. മഴ പെയ്യുന്നതോടെ റോഡിലെ കുഴികള്‍ തിരിച്ചറിയനാകാതെ അപകടമുണ്ടാവുന്നത് സ്ഥിരമാവുകയാണ്., കാഞ്ഞികുളം വളവ് ,കല്ലടിക്കോട് മാപ്പിള സ്കൂള്‍ ഇറക്കം തുടങ്ങിയ ഭാഗങ്ങളില്‍ ദൈനംദിനം അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. പല ജീവനകളും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. വാഹനാപകടത്തില്‍ അഞ്ച്പേര്‍ മരിച്ചിരുന്നു.ദേശീയപാത വീതി കൂട്ടാല്‍ പരിഗണനയില്‍ ഉണ്ടെങ്കിലും വ്യക്തമായ അളവുകള്‍ എവിടെയും തന്നെ എത്തിയിട്ടില്ല റോഡിനിരുവശത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വീതി കൂടുന്നത് എവിടെ വരെയെന്ന് അവ്യക്തമാണ്.
റോഡ് പുതുക്കി പണിയാന്‍ പോകുന്നു എന്ന കാരണത്താല്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.പുതിയ പാത വരുന്നത് വരെ ഇവിടം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ നിരവധി ജീവനകള്‍ പൊലിയാന്‍ സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: