ഒറ്റപ്പാലം:ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ജനമൈത്രിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ നഗരസഭ പരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് സേവനം സമീപ പഞ്ചായത്തുകളിലും ലഭ്യമാക്കാന്‍ തീരുമാനിച്ചു.വാണിയംകുളം, അനങ്ങാടി,അമ്പലപ്പാറ, ലക്കിടി പേരൂര്‍ എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രവര്‍ത്തനം ഇനിമുതല്‍ ലഭ്യമാകും.
എന്നാല്‍ സേനാബലം കുറവുള്ള ഒറ്റപ്പാലം സ്റ്റേഷനില്‍ അധികസമയം ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണു പദ്ധതി വിപുലീകരിച്ചത്. നിലവില്‍ എസ്ഐ ഉള്‍പ്പടെ 44 ഉദ്യോഗസ്ഥര്‍ മാത്രമാണു സ്റ്റേഷനിലുള്ളത്. ഇതില്‍ 24 പേര് ജനമൈത്രിസംഘത്തിലുള്പ്പെട്ടു പ്രവര്‍ത്തിക്കും. ഇത് മൂലം ഓഫീസ് നടപടികള്‍ക്കും മറ്റ് കേസന്വേഷണത്തിനുമായി ഉണ്ടാകുന്ന കുറവ് സ്റ്റേഷന്റെ പ്രവര്‍ത്തനെ ബാധിക്കാന്‍ കാരണമാകും.
എന്നാല്‍ ജനമൈത്രി പോലീസിന്റ് സേവനംസമീപ പഞ്ചായത്തുകളിലും അനാവാര്യമായതിനാല് നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പ്രവര്‍ത്തനം നടത്തുവാനാണു തീരുമാനമെന്നു എസ്.ഐ ആദം ഖാന് പറഞ്ഞു.
അഡീഷണല്‍ എസ്ഐ ഉള്‍പ്പെട്ട ഇരുപത്തിനാലു അംഗ സംഘമാണു ജനമൈത്രിയുടെ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി ഓരോ പഞ്ചായത്തുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി ജനമൈത്രി പദ്ധതി നടപ്പിലാക്കുന്നത് ഒറ്റപ്പാലം സ്റ്റേഷനിലാണ്. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിലാണു നഗരസഭ പരിധിക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് വന്‍ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷന് പരിധിക്കുള്ളിലെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്നു എസ്.ഐ പറഞ്ഞു.ഇതിനുമുന്നോടിയായി അനങ്ങനടി പഞ്ചായത്തില്‍ ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ് ജമീല അധ്യക്ഷതവഹിച്ചു.ഡോ. പാര്‍ത്ഥസാരഥി ക്ലാസെടുത്തു.എസ്ഐ ആദംഖാന്,ജനമൈത്രി ബീറ്റ് ഓഫീസര്‍ വിനോദ്.ബി.നായര്‍,കെ.സല്‍മ,എസ്.ഷൈന്‍,ഗിരീഷ് ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: