ന്യൂദല്‍ഹി: ഒരു ചില്ലിക്കാശുപോലുമില്ലാതെയും കാര്യമായ ഒരു നിക്ഷേപവും ഇല്ലാതെയും കിടന്ന 80.14 ലക്ഷം അക്കൗണ്ടുകള്‍ നോട്ട് അസാധുവാക്കല്‍ കാലത്ത് സജീവമായി. ഈ സമയത്ത് അവയിലെത്തിയത് 31,300 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം 12 പൊതു മേഖലാ ബാങ്കുകള്‍ നല്കിയ കണക്കിലാണ് ഇക്കാര്യം.
പഞ്ചാബാണ് മുന്പില്. 4,843.91 കോടി രൂപയാണ് പഞ്ചാബിലെ വിവിധ ബാങ്കുകളിലെ അനക്കമില്ലാതെ കിടന്ന അക്കൗണ്ടുകളില്‍ എത്തിയതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 31 വരെയായി നിഷ്ക്രിയമായി കിടന്ന അക്കൗണ്ടുകളുടെ അവസ്ഥയാണിത്. നോട്ട് അസാധുവാക്കല്‍ സമയത്ത് നിഷ്ക്രിയ അക്കൗണ്ടുകളിലേക്ക് പണം ഒഴുകിയതില്‍ യുപിക്കാണ് രണ്ടാം സ്ഥാനം, 4,167. 24 കോടി രൂപ. ഏറ്റവും കുറവ് വന്നത് ലക്ഷദ്വീപിലാണ്, 98 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: