ഗോരഖ്പൂര്‍ : യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ആശുപത്രിയില്‍ ഏറ്റവും കുറവ് ശിശു മരണ നിരക്കുള്ളത് ഈ വര്‍ഷമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
യുപി ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട് അടുത്തിടെ എറെ വിവാദങ്ങളുണ്ടായിരുന്നു. കഴിഞ്ഞമാസം 10നും 11നുമിടയില്‍ ഓക്സിജന്‍ ലഭിക്കാതെ അറുപതിലേറെ കുട്ടികള്‍ മരിക്കാന്‍ ഇടയായതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്.
മൂന്നു വര്‍ഷത്തിനിടെ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ മരണത്തില്‍ മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ കുറവ് വന്നിട്ടുണ്ട്.
2014 ആഗസ്തില്‍ 567ഉം 2015ല്‍ 668 ഉം, 2016ല്‍ 587 കുട്ടികളും മരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ആഗസ്തിലെ കണക്കുകള്‍ പ്രകാരം 325 കുട്ടികള്‍ മാത്രമാണ് മരിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തെ കണക്കു പ്രകാരം 2017ല്‍ 1285 പേര് മരിച്ചിട്ടുമുണ്ട്. 2014ല്‍ ഇത് 3828ഉം 2015ല്‍ 4601ഉം, 2016ല്‍ 3758മായിരുന്നു. കൂടാതെ പ്രതിദിനം 19 കുട്ടികള്‍ എന്ന നിലയിലാണ് മുന്‍ വര്‍ഷങ്ങളില്‍ മരണം നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മസ്തിഷ്ക വീക്കവും, ജ്വരവും മൂലമാണ് കുട്ടികള്‍ മരിച്ചത്. എന്നാല്‍ 2017ല്‍ ഈ രോഗം ബാധിച്ചവരുടെ ബാധിച്ചിട്ടുള്ളവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഈ വര്‍ഷം 1285 കുട്ടികളാണ് ഈ അസുഖം ബാധിച്ച് ചികില്‍സ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: