കൊട്ടാരക്കര: വിശ്വഹിന്ദുപരിഷത്തിനു ക്ഷേത്രവും സ്ഥലവും സമര്‍പ്പിച്ചു. ആവണീശ്വരം ഹൈസ്കൂള്‍ ജങ്ഷനു സമീപം നാളുകളായി അടഞ്ഞുകിടന്ന ശ്രീശക്തി വിനായക ക്ഷേത്രവും സ്ഥലവുമാണ് വിശ്വഹിന്ദുപരിഷത് പുനലൂര്‍ ജില്ലാ സമിതിക്ക് വിട്ടുനല്‍കിയത്. സ്ഥലം ഉടമ സുമതി ഗണേശ് ജില്ലാ സെക്രട്ടറി തലവൂര്‍ വിജയകുമാറിന് ക്ഷേത്രരേഖകള്‍ കൈമാറി. ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹ സേവാപ്രമുഖ് പി.എം.രവികുമാര്‍, സന്തോഷ് വെട്ടിക്കവല, അജയകുമാര്‍, ലംബോധരന്, ആരംപുന്ന ഉണ്ണി, തുടങ്ങി വിവിധ ഹൈന്ദവസംഘടന പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: