നോക്കുകൂലി അളിഞ്ഞ സംസ്ക്കാരമാണെന്നു മന്ത്രി ജി.സുധാകരന് പറയുമ്പോഴും നോക്കുകൂലി ആശാന്മാര് സി ഐടിയുക്കാരാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇതിനെതിരെയും അനുകൂലിച്ചുമൊക്ക പലവിധത്തില്‍ സിപിഎം നേതാക്കള്‍ തന്നെ പണ്ട് പ്രതികരിച്ചിട്ടുണ്ട്.
പൊതു സമൂഹത്തില്‍നിന്നുതന്നെ ഇതിനെതിരെ വന്‍വിമര്‍ശനം വരുകയുണ്ടായി. കേരളത്തിലെ പ്രശസ്തനായ ഒരുവ്യവസായി തന്റെ കമ്പനിയിലേക്കുവന്ന സാധനങ്ങള്‍ നോക്കുകൂലിക്കെതിരെ പ്രതിഷേധിച്ച് സ്വയം ഇറക്കിയത് വലിയ വാര്‍ത്തയായിരുന്നു.
പണിയെടുക്കാതെ അവകാശങ്ങളുടെപേരില്‍ നോക്കുകൂലി വാങ്ങാന്‍പോലും മൗനാനുവാദം നല്‍കിയത് ആദ്യം സിപിഎം തന്നെയാണ്. ഒരുവഴിക്കു വിമര്‍ശിക്കുകയും മറുവഴിക്കു നിശബ്ദാനുവാദം നല്‍കുകയുമായിരുന്നു ഇത്തരം നേതാക്കള്‍.
ഒരിക്കല്‍ സാക്ഷാല്‍ പിണറായി വിജയന് തന്നെ നോക്കുകൂലിക്കെതിരായി രംഗത്തുവന്നിരുന്നു. കുറച്ചു ദിവസത്തേക്കു പ്രശ്നം ഒന്നും ഉണ്ടായില്ലെങ്കിലും പിന്നീട് പഴയപോലെയായി. നോക്കുകൂലി ആലപ്പുഴയുടെ മാത്രം അളിഞ്ഞ സംസ്ക്കാരമല്ല അതെവിടെയായാലും അളിഞ്ഞതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: