ചങ്ങനാശേരി: നഗരത്തിലെ നിരത്തുകളിലും ഫുട്പാത്തുകളിലും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ നടപടിയില്ലെന്ന് താലൂക്ക് വികസന സമിതിയില്‍ വ്യാപക പരാതി ഉയര്‍ന്നു. ടി. ബി റോഡിലും ജനറല്‍ ആശുപത്രി റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവായിട്ടും പോലീസും ആര് ടി ഒ അധികൃതരും പൊതുമരാമത്തും നടപടി സ്വീകരിക്കുന്നില്ലന്നുള്ള പരാതി എല്ലാ മാസവും കൂടുന്ന വികസന സമിതിയില്‍ പരാതിപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. നോ പാര്‍ക്കിങ്ങ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം പോലും നടപ്പാക്കിയിട്ടില്ല. ഹൗസിങ്ങ്ബോര്ഡിന്റെ സ്ഥലത്ത് പേ ആന്റ് പാര്‍ക്കിങ്ങ് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ദീര്‍ഘനാളായുള്ള ആവശ്യത്തിന് നടപടിയെടുത്തില്ല. ഇത് യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കി. കഴിഞ്ഞ യോഗത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ മലയില്‍ കുന്നിലുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിന് അമ്പലത്തിനു പടിഞ്ഞാറുള്ള റോഡില്‍ വാല്‍വ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി വാട്ടര്‍ അതോറിറ്റിക്ക് അയച്ചുകൊടുത്തിട്ടും നടപടി സ്വീകരിക്കാത്തതില്‍ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: