കറുകച്ചാല്‍: കറുകച്ചാല്‍ മേഖലയില്‍ അപകടങ്ങള്‍ പതിവാക്കുന്ന ടിപ്പര്‍ ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നതായി ആക്ഷേപം.
ടിപ്പറുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 60 കി.മീറ്ററാണെങ്കിലും ഇത് മറികടക്കുന്ന വേഗതയാണ് ഈ ഭാഗത്തെ ടിപ്പറുകള്‍ക്ക്. മദ്യപാനവും, മയക്കുമരുന്നും കഞ്ചാവും ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ 9 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 5 വരെയും ടിപ്പറുകള്‍ നിരത്തിലിറക്കരുതെന്നാണ് നിയമം. ഇതും കറുകച്ചാല്‍ മേഖലയില്‍ ബാധകമല്ലെന്ന നിലപാടാണ് അധികൃതരുടേത്. വരെ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാണെങ്കിലും ഭൂരിഭാഗം ടിപ്പറുകളും സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ചാണ് യാത്ര ചെയ്യുന്നത്. ടിപ്പറുകള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയാറാകുന്നുമില്ല. അപകടമുണ്ടാകുമ്പോള്‍ സ്ഥലത്തെത്തി രംഗം ശാന്തമാക്കി മടങ്ങുന്നതല്ലാതെ തുടര്‍നടപടിയെടുക്കാന്‍ അധികാരികള്‍ തയാറാകാത്തതാണ് കാരണം.
കരാര്‍ ജോലി ഏറ്റെടുത്ത് ഓടുന്ന ടിപ്പറുകളാണ് നിരത്തില്‍ പാഞ്ഞു വരുന്നത്. കുട്ടനാടന്‍ പ്രദേശങ്ങളിലേയ്ക്ക് അനധികൃതമായി മണ്ണുകുത്തി നിറച്ചു പായുന്ന ടിപ്പറുകളും കുറവല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: