പാലാ: വ്യത്യസ്തവും നന്മ നിറഞ്ഞ ഒരു ഓണാഘോഷത്തിന്റെ സ്മരണയിലാണ് രാമപുരം ജാനകി ബാലസദനത്തിലെ അന്തേവാസികള്‍.ഇത്തവണ ഇവര്‍ ഓണം ആഘോഷിച്ചത് കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒപ്പമാണ്.വിദ്യാലയത്തിലെ വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തിലായിരുന്ന ചടങ്ങ്.ഓണക്കോടി നല്‍കിയും സദ്യയില്‍ പങ്കെടുത്തും എല്ലാവര്‍ക്കുമൊപ്പം വിവിധ കലാപരിപാടിയില്‍ പങ്കാളികളായും ചടങ്ങ് മോടിയാക്കി.സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ.ശ്രീനിവാസന്,മാനേജര്‍ കെ.റ്റി.ഉണ്ണികൃഷ്ണന്,രക്ഷാധികാരി എം.ജി.സോമനാഥന്, കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ശ്രീന,വരദരാജന് പ്രധാന അദ്ധ്യാപിക കെ.കെ.മിനി,എം.എസ്.ശ്രീദേവി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കോട്ടയം: മള്ളുശ്ശേരി വിഎസ്എസ് 331 ാം നമ്പര്‍ ശാഖ-മഹിള-ഗായത്രി സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി.കലാകായിക മത്സരങ്ങള്‍,ഓണസദ്യ,ഗാനമേള എന്നിവ നടന്നു.ശാഖാ പ്രസിഡന്റ് രാജപ്പന് ചെമ്പകശ്ശേരി,സംസ്ഥാന സെക്രട്ടറി കെ.ആര്.സുധീന്ദ്രന്‍,താലൂക്ക് സെക്രട്ടറി കെ.കെ.രാജപ്പന്,ശാഖ സെക്രട്ടറി പി.പി.കൃഷ്ണന് കുട്ടി,ഖജാന്‍ജി കെ.ആര് ചന്ദ്രകുമാര്‍ മഹിളാ സംഘം പ്രസിഡന്റ് തങ്കമണി രാജപ്പന്,പുരുഷഗായത്രി,സെക്രട്ടറി റ്റി.റ്റി.ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: