കോഴിക്കോട്: കേരളത്തില്‍ കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക തീവ്രവാദി ശക്തികള്‍ ഒരുമിച്ചിരിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍. ആര് മധു പറഞ്ഞു. ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും ബിജെപി നേതാവുമായിരുന്ന സി. പ്രഭാകരനെ അനുസ്മരിക്കാന്‍ ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയും സി. പ്രഭാകരന് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ‘മതമൗലികവാദവും ഇടതുപക്ഷവും കൈകോര്‍ക്കുമ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലികമായ സ്വഭാവത്തിലെ സാമ്യതയാണ് ഈ രണ്ട് ശക്തികളെയും ഒരുമിപ്പിക്കുന്നത്. മതരംഗത്തെ മൗലികവാദ ചിന്ത രാഷ്ട്രീയരംഗത്തേക്ക് വ്യാപിപ്പിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. തങ്ങളുടെ നിലപാടുകള്‍ മാത്രമാണ് ശരിയെന്ന യാഥാസ്ഥിതിക മനോഭാവമാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക ഭീകരവാദികളും പിന്തുടരുന്നത്. മറ്റ് വിശ്വാസസംഹിതകള്‍ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുകയും അവരെ ഉന്മൂലനം ചെയ്യുകയുമാണ് ഇവരുടെ രീതി.
ഇതാണ് രാഷ്ട്രീയ-ഭീകര ആക്രമണങ്ങള്‍ക്ക് കാരണമാകുന്നത്. അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഗംഗാധരന് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: