നാദാപുരം: ബേക്കറിയില്‍ നിന്നും സാന്‍ഡ് വിച്ച് വാങ്ങിക്കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. കല്ലാച്ചി മാര്‍ക്കറ്റിനു സമീപത്തെ സ്വീറ്റ് ലാന്റ് ബേക്കറിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് സാന്‍ഡ് വിച്ച് പാര്‍സലായി വാങ്ങിക്കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവരെ കല്ലാച്ചി, നാദാപുരം, വടകര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വയറുവേദനയും ഛര്‍ദ്ദിയുമായാണ് പലരും ആശുപത്രികളില്‍ എത്തിയത്. ചേലക്കാട്ടെ കുഴിക്കലക്കണ്ടി അജീഷ് (35), ഭാര്യ ഷിജി(26), മകള്‍ ആരാധ്യ എന്നിവരെ നാദാപുരത്തു നിന്നും വടകര ജിലാ ആശുപത്രിയിലേക്ക് മാറ്റി. കുമ്മങ്കോട്ടെ തെക്കായി രജീഷിന്റെ മക്കളായ അഭിജിത്ത് (10), ആദിജിത്ത് (8), പയന്തോങ്ങിലെ പാറോള്ളതില്‍ അനിത (21), വാരിക്കോളിയിലെ ചെറുവലത്ത് അഭിനന്ദ് (12) എന്നിവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പില്ത്താഴക്കുനി അന്‍ഷാദ്, ഫൈറൂസ, ലിയാഫെറിന്, അസ്മ, അഫീദ, ഫെമിന റാശിദ് (25), മൈമൂന (50) , ഫസ്ന (24) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബേക്കറിയില്‍ നിന്നും വില്‍പ്പന നടത്തിയ സാന്‍ഡ് വിച്ചിലെ മസാലയില്‍ നിന്നാണ് എല്ലാവര്ക്കും വിഷബാധയേറ്റതെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് അധികൃതര്‍ കടയില്‍ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.പി. രാജീവ്, എം.കെ. സുരേഷ്ബാബു, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: