കാസര്‍കോട്: പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതിയുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിച്ച ആക്ഷേപങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനോ അര്‍ഹതയുള്ളവരുടെ വിവരങ്ങളില്‍ തെറ്റ് തിരുത്തുന്നതിനോ 16ന് വരെ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04672 234030
കാസര്‍കോട്: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതിഒന്നാംഘട്ട അപ്പീല്‍ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ലഭിച്ച അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച് പ്രസിദ്ധീകരിച്ച അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവനരഹിതരുടെയും കൂട്ടിച്ചേര്‍ത്ത പട്ടിക അടക്കമുള്ള കരട് ഗുണഭോക്തൃ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ഹതയുണ്ടായിട്ടും പട്ടികയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനോ അര്‍ഹതയുള്ളവരുടെ വിവരങ്ങളില്‍ തെറ്റ് തിരുത്തുന്നതിനോ 16ന് വരെ ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0467 2221035
പ്രതികരിക്കാൻ ഇവിടെ എഴുതുക: