മാനന്തവാടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ കഞ്ചാവും ഹാഷിഷുമായി നാല് ബെംഗളൂരു സ്വദേശികള്‍ പിടിയിലായി. ബെംഗളൂരു രാജാജിനഗര്‍ സുമന്ത് സന്തോഷ് കുമാര്‍ (22) ശെഷാങ്ക് കെ.ഭരദ്വാജ്(22) സൂരജ് ബൊപ്പണ്ണ(23)ചിരന്ത്(22) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സി.ഐ.ടി.അനില്‍കുമാറും സംഘവും വാഹനപരിശോധനക്കിടെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് 80 ഗ്രാം ഹാഷിഷും കഞ്ചാവും പിടികൂടി. ഇവര്‍ സഞ്ചരിച്ച ബലോറോ കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനക്കിടയില്‍ 15 ലധികം പേര് കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് എന്നിവ കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായി. ഭൂരിഭാഗം പേരും 20നും 28നും ഇടയില്‍ പ്രായമുള്ളവരാണ്.
കര്‍ണാടകയില്‍ നിന്ന് ഇവര്‍ വിവിധയിടങ്ങളിലേക്ക് മയക്കുമരുന്നെത്തിച്ച് കൊടുക്കുന്ന കണ്ണികളാണന്നാണ് സൂചനയെന്ന് എക്സൈസ് പറയുന്നു. ഓണകാലത്ത് പരിശോധന ഊര്‍ജിതമാക്കി. എക്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുടെ പ്രത്യേക സ്വകാഡുകള്‍ നിരീക്ഷണം കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: