ഇരിട്ടി: എലിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ യുവതി മരിച്ചു. മീത്തലെ പുന്നാട് എളമ്പിലാന്‍ വീട്ടില്‍ ശുശീല (41) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് പനി ബാധിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി രണ്ടു ദിവസം ഇവിടെ കിടക്കുകയും ചെയ്തിരുന്നു. രക്തപരിശോധനയില്‍ കൗണ്ടില്‍ സാരമായ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് മട്ടന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികിത്സതേടി. രോഗത്തിന് ശമനം കാണാഞ്ഞതിനെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. പരേതനായ കൃഷ്ണന്-മീനാക്ഷി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാധ, സുലോചന, വിശ്വന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: