കണ്ണൂര്‍: സാക്ഷരതാ മിഷന് നടത്തുന്ന ജലസ്രോതസ്സുകളുടെ സര്‍വെ റിപ്പോര്‍ട്ട് ലോകസാക്ഷരതാ ദിനമായ 8 ന് പ്രകാശനം ചെയ്യും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് വിദ്യാകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാശനം ചെയ്യും. ജില്ലയിലെ നൂറ്റി അറുപത്തിമൂന്ന് വാര്‍ഡുകളിലാണ് സര്‍വെ നടന്നുവരുന്നത്. പൊതു ജലസ്രോതസ്സുകളായ തോട്, കുളം, പൊതു കിണറുകള്‍ തുടങ്ങിയവയുടെ നിലവിലുളള അവസ്ഥയുടെ വിവരശേഖരണവും പുനര്ജീവനത്തിനുളള നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് സര്‍വെ റിപ്പോര്‍ട്ട്. പരിസ്ഥിതി സാക്ഷരതാ സമിതികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച പഠനസംഘമാണ് സര്‍വെ നടത്തുന്നത്. ജില്ലയിലെ പൊതു ജലസ്രോതസ്സുകള്‍ പുനര്‍ജ്ജീവിപ്പിക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങളാണ് സാക്ഷരതാ മിഷന് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: