കൊളംബോ: ഇന്ത്യ-ശ്രീലങ്ക അഞ്ചാം ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മൂലം കളി വൈകിയാണ് തുടങ്ഹിയത്. ടെസ്റ്റ് പരന്പരയ്ക്ക് പിന്നാലെ ലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയും തൂത്തുവാരാനുള്ള ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇന്ന് വീണ്ടും ശ്രീലങ്കയെ നേരിടുന്നത്.
അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരമാണ് ഇന്നത്തേത്. ആശ്വാസ ജയം ലക്ഷ്യമിടുന്ന ലങ്കന്‍ നിരയില്‍ പക്ഷെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള താരങ്ങളില്ല. തുടര്‍ തോല്‍വികളോടെ ടീമില്‍ ആരാധകര്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: