കൊല്ലം: കശുവണ്ടി വ്യവസായത്തെ നിലനിര്‍ത്തുന്നതിന് നാടന്‍ തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ പുതുതായി ജോലി ലഭിച്ച തൊഴിലാളികള്‍ക്കുള്ള നിയമനഉത്തരവ് നല്കല് ചടങ്ങ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാകാലത്തും തോട്ടണ്ടി ഇറക്കുമതിയിലൂടെ മാത്രം വ്യവസായത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. നമ്മുടെ നാട്ടിലെ കശുവണ്ടി ഫാക്ടറികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം ആറുലക്ഷം ടണ്‍ അസംസ്കൃത കശുവണ്ടി വേണം. എന്നാല്‍ ആഭ്യന്തര ഉത്പാദനം കേവലം എണ്‍പതിനായിരം ടണ്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി.
കാഷ്യൂ കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. മന്ത്രി കെ.രാജു, മേയര്‍ വി.രാജേന്ദ്രബാബു, എന്‍.കെ.പ്രേമചന്ദ്രന് എംപി, കെ.സോമപ്രസാദ് എംപി, എം.നൗഷാദ് എം എല്‍ എ, ജില്ലാകളക്ടര്‍ ഡോ.എസ്.കാര്ത്തികേയന്, ജയമോഹന്, സുദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: