പ്യോങ്യാങ്: ഉത്തരകൊറിയ ആറാമതും ആണവായുധ പരീക്ഷണം നടത്തിയെന്ന് സംശയിക്കുന്നതായി അമേരിക്ക. ആണവായുധ പരീക്ഷണത്തിന് സമാനമായ ഭൂപ്രകമ്പനം മേഖലയില്‍ ഉണ്ടായതായി അമേരിക്ക അറിയിച്ചു. 5.6 തീവ്രതയുള്ള പ്രകമ്പനം ഉത്തരകൊറിയയിലുണ്ടായതായാണ അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നത്
പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരകൊറിയ പുതുതായി വികസിപ്പിച്ച ഹൈഡ്രജന്‍ ബോംബ് നിരീക്ഷിക്കാനെത്തിയ കിം ജോങ് ഉന്നിന്റെ ചിത്രങ്ങളും വാര്‍ത്തകളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടതിനു തൊട്ടു പിന്നാലെയാണ് ഭൂപ്രകമ്പനം രേഖപ്പെടുത്തിയത്.
കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുന്നതിന് തൊട്ടടുത്തുള്ള പ്രദേശമാണ് കില്‍ജു. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാന ആണവായുധ പരീക്ഷണം ഉത്തരകൊറിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: