കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷപരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡേവിസ് മണവാളന് നിര്‍വഹിച്ചു. കുടുബശ്രീ ഭാരവാഹികളായ നീന ജനാര്ദ്ധനന്, മിനി രവീന്ദ്രന്, സുജ ബൈജു, ഷീന ബൈജു, രതി ചന്ദ്രന് , ഐഷ നാരാണന്, പ്രേമ രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ജൈവ പച്ചക്കറിതൈകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തു. പഠനത്തില്‍ മികവുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സാമ്പത്തികസഹായം നല്കി.
കടവന്ത്ര: എന്‍എസ്എസ് വനിതാസമാജം സമുദായ അംഗങ്ങളെ പങ്കെടുപ്പിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. വനിതാസമാജം പ്രസിഡന്റ് പ്രസന്ന സുന്ദരേശന് പതാക ഉയര്‍ത്തി. മല്‍സര വിജയികള്‍ക്ക് കരയോഗം പ്രസിഡന്റ് മധു എടനാട്ട് സമ്മാനദാനം നടത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: