തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനസ്സുകൊണ്ട് ഒരുമിക്കുന്ന ഓണക്കാലം മതനിരപേക്ഷതയുടെ തെളിവാണ്.
മനുഷ്യരെല്ലാം ഒന്നുപോലെ സമഭാവനയോടെ ആമോദത്തോടെ കഴിയണം എന്ന സങ്കല്പം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മള്. ആ ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ഓണമെന്ന സങ്കല്പം. സമത്വത്തിന്റെ സന്ദേശവുമായി എത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ച് വരവേല്‍ക്കാമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: