ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. കീഴൂര്‍ കുന്ന് പ്രദേശത്തെ ഇരുപതോളം വീടുകളിലാണ് ഓണത്തിനാവശ്യമായ അരിയും പലവ്യഞ്ജനങ്ങളും മറ്റും അടങ്ങുന്ന കിറ്റ് വിതരണം നടത്തിയത്. കിറ്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ സത്യന് കൊമ്മേരിയുടെ അദ്ധ്യക്ഷതയില്‍ കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ.ദേവദാസ് ഉദ്ഘാടനം ചെയ്തു. വിഷ്ണു പി. ലാല്‍, ശോഭിത്ത്, വൈഷ്ണവ്, സാനിച്ചന്‍, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: