കണ്ണൂര്‍: ആറളം നവജീവന്‍ കോളനി നിവാസികള്‍ക്ക് ഓണക്കോടിയും ഓണസദ്യയുമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം. മുഖ്യാതിഥിയായി എത്തിയ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെയും ജില്ലാ പഞ്ചായത്ത് ഭാരവാഹികെളയും കോളനി മുപ്പന്റെ നേതൃത്വത്തിലാണ് ആദിവാസികളും നാട്ടുകാരും വരവേറ്റത്. കോളനി വാസികളുടെ വിവിധ കലാപരിപാടികളോടെയായിരുന്നു പരിപാടി ആരംഭിച്ചത്. തുടര്‍ന്നായിരുന്നു വിഭവ സമൃദ്ധമായ ഓണസദ്യ. കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത് വക ഓണക്കോടിയും നല്കി. കോളനി മൂപ്പനായ ശ്രീധരന് ഓണക്കോടി സമ്മാനിച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വൈസ്പ്രസിഡണ്ട് പി.പി. ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, കെ.ശോഭ, വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മാര്‍ഗരറ്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോസമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. കോളനിയിലെ എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്കും മഷിപ്പേനയും ചടങ്ങില്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: