പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോട് പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചതായി പരാതി. രാമന്തളിയിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിത് നടത്താന്‍ പറ്റാത്തതിനാല്‍ 18 വസ്സാകാനുള്ളകാത്തിരിപ്പിലായിരുന്നു ബന്ധുക്കള്‍.
ഇതേ സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രം അയക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞാണ് മാതാവ് അധ്യാപകരോട് പരാതിപ്പെട്ടത്. ഇതിന്റെ വിരോധത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ലാസ് മുറിയില്‍വെച്ചും സ്കൂളിന് പുറത്തുവെച്ചും സഹപാഠികള്‍ മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: