മാവേലിക്കര: സിഐയെ ചേംബറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ ഹൈക്കോടതി ജഡ്ജി പി.ഡി. രാജനെതിരെ സുപ്രീംകോടതി അന്വേഷണം. ചീഫ് ജസ്റ്റിസിന്റേതാണ് നടപടി. അന്വേഷണത്തിന് മൂന്നംഗ കമ്മറ്റിയെ നിയോഗിക്കും. മാവേലിക്കര സിഐ പി. ശ്രീകുമാറിനെയാണ് ജഡ്ജി ചേംബറില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളത്.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ സഹോദരനെയും മകനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് സിഐ സുപ്രീംകോടതി സെക്രട്ടറി ജനറലിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
ഇതേസമയം അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയമിച്ചത് സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്നും സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: