കട്ടപ്പന : തോപ്രാംകുടിക്കടുത്ത് പെരുംതൊട്ടിയില്‍ മുരിക്കാശ്ശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പണം വച്ച് ചീട്ടുകളിയിലേര്‍പ്പെട്ട അഞ്ച് പേരെ പിടികൂടി.
ഏലത്തോട്ടത്തിന് നടുവില്‍ കാനപ്പിള്ളില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഷെഡിലിരുന്ന് ചീട്ടുകളിക്കുകയായിരുന്ന തങ്കമണി സ്വദേശി മനോജ്, പെരുംതൊട്ടി സ്വദേശികളായ ജോജി, സിജോ, ബാബു, തങ്കച്ചന് എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്നും 26,000 രൂപയും പിടിച്ചെടുത്തു. എസ്ഐ എം വി പൗലോസ്, അസി. സബ് ഇന്‍സ്പെക്ടര്‍ ജോസഫ്, എഎസ്ഐ ജൂഡി ടി പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സേവ്യര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: