ന്യൂദല്‍ഹി : ഉത്സവ സീസണ് ആരംഭിച്ചതോടെ രാജ്യത്തെ ആഭ്യന്തര കാര്‍ വില്‍പ്പന വളര്‍ച്ചയില്‍. യാത്രാ വാഹനങ്ങള്‍, വാനുകള്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 14 ശതമാനം അധികം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ആഗസ്റ്റില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2,90,000 വാഹനങ്ങളാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്.
മാരുതി സുസുക്കിയുടെ വില്‍പ്പനയിലാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. ഇതു കൂടാതെ ഹോണ്ട, ടാറ്റ മോട്ടോഴ്സ്, ഹുണ്ടായി, എന്നിവയാണ് യാത്രാ വാഹനങ്ങളില്‍ കൂടുതല്‍ വില്പ്പനയുണ്ടായിട്ടുള്ള മറ്റ് വാഹന നിര്‍മാതാക്കള്‍. ജൂലായില്‍ 15 ശതമാനം മാത്രം വളര്‍ച്ചയാണ് വാഹന വിപണിക്കുണ്ടായത്.
രാജ്യത്തെ ആഭ്യന്തര വിപണിയില്‍ 50 ശതമാനവും മാരുതിക്കാണ്. കഴിഞ്ഞ മാസം 151,270 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 119,906 യൂണിറ്റായിരുന്നു. കോംപാക്ട് സെഗ്മന്റിലുള്ള വാഹന വില്‍പ്പനയിലുണ്ടായ വളര്‍ച്ചയാണ് ഇതിന്റെ മുഖ്യ കാരണം. 62.4 ശതമാനം ഉയര്‍ന്ന് 74,012 വാഹനങ്ങളാണ് ഒരു മാസത്തിനിടെ വിറ്റഴിച്ചത്. എന്നാല്‍ വാഗണര്‍, ഓള്‍ട്ടോ തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ 27.6 ശതമാനം മാത്രം വളര്‍ച്ചയാണുണ്ടായത്.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹുണ്ടായിയുടെ വില്‍പ്പനയില്‍ ഒമ്പതു ശതമാനമാണ് വളര്‍ച്ച. ആഗസ്റ്റില്‍ 47,103 വാഹനങ്ങളാണ് ഹുണ്ടായി വിറ്റത്. സപ്തംബര്‍ 21 മുതല്‍ 29 വരെയുള്ള നവരാത്രി ആഘോഷ സമത്തും വാഹന വിപണിയില്‍ ഇത്തരത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: