ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭൂരിപക്ഷാഭിപ്രായം രൂപികരിക്കാന്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് ലക്നൗ മുതല്‍ അയോധ്യ വരെ പദയാത്ര സംഘടിപ്പിക്കും. സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ നടക്കുന്ന പദയാത്രയില്‍ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കെടുക്കും.
പരിപാടിയില്‍ എല്ലാ സ്ഥലങ്ങളിലെയും ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ മഹിരാധ്വാജ് സിംങ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്ക പരിഹാരത്തിനായി എംആര്‍എം മുസ്ലീം വിഭാഗവുമായി യോഗം നടത്തി അഭിപ്രായ ഐക്യം ഉണ്ടാക്കി പ്രശ്നം പരിഹരിക്കുമെന്ന് എംആര്‍എം ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്സല് പറഞ്ഞു.
അയോധ്യയിലേക്കുള്ള പദയാത്രയോടെ ജനങ്ങളില്‍ നിന്ന ്അനുകൂലമായ മറുപടി ലഭിക്കുമെന്നും എംആര്‍എം പ്രതീക്ഷിക്കുന്നതായി അദേഹം പറഞ്ഞു. മാര്‍ച്ച് 21 ലെ സുപ്രീകോടതി വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്നത് രാമക്ഷേത്രം നിര്‍മ്മാണം തീവ്രവും വൈകാരികവുമായതിനാല്‍ സൗഹൃദപരമായി പരിഹരിക്കണമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: