ബാഹുബലിയെപ്പോലും കളക്ഷനില്‍ പിടിച്ചുകെട്ടിയേക്കാം എന്നൊക്ക വീമ്പിളക്കിയാണ് തല അജിത്തിന്റെ ‘വിവേകം’ പുറത്തുവന്നത്.150കോടി ചെലവാക്കിയ പടത്തിന് രണ്ടുതരം അഭിപ്രായമുണ്ട്.ഗംഭീരം എന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ കടുത്ത വിമര്‍ശനം തൊടുക്കുന്നവരുമുണ്ട്.
അജിത്തിനുതന്നെ ചിത്രം പൂര്‍ണ്ണ സംതൃപ്്ത്തിയുണ്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.സംവിധായകനായ ശിവയെ അത്രയ്ക്കങ്ങു വിശ്വസിച്ചതാണ് പ്രശ്നമെന്ന് സൂപ്പര്‍താരം പറഞ്ഞെന്നും കേള്‍ക്കുന്നു.ഒരു ഇംഗ്ളീഷ് മൂവി എന്നാണ് വിവേകത്തെക്കുറിച്ചു പൊതുവെ പറയുന്നത്.അതു നല്ല അഭിപ്രായമാണെങ്കിലും തമിഴ് സിനിമയ്ക്കു അതിന്റെതായൊരു തനിമവേണ്ടേയെന്നും ഇത്തരക്കാര്‍ ഒപ്പം പറയുന്നുണ്ട്.
മോഹന്‍ ലാല്‍ ,ലാല്‍ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകം പ്രേക്ഷക പ്രീതിയില്‍ മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ട്.പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം ലാലിന്റെ വിവിധ ഗറ്റപ്പുകള്കൊണ്ട് ത്രില്ലടിപ്പിക്കുന്നുണ്ട്.
സിനിമക്കുള്ളിലെ സിനിമ എന്ന നിലയിലും കാണികളെ ആകാംക്ഷയില്‍ നിര്‍ത്തുന്ന പല ട്വിസ്റ്റുകള്‍കൊണ്ടും വെളിപാടിന്റെ പുസ്തകം ഇന്നത്തെ മലയാള സിനിമയുടെ മാന്ദ്യത്തിനെതിരെ പുത്തനുണര്‍വു നല്‍കുമെന്നാണ് സൂചനകള്‍.ലാല്‍ജോസിന്റെ ഈ ആദ്യലാല് ചിത്രത്തിന്റെ രചന ബെന്നി.പി.നായരമ്പലത്തിന്റെതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: