സീരിയലുകളെക്കുറിച്ച് കടുത്ത വിമര്‍ശനമുയരുമ്പോഴും അതിനെല്ലാം പുല്ലുവിലപോലും കല്‍പ്പിക്കാതെ ഏതോ മനുഷ്യേതരമായ ഇടങ്ങളില്‍ ജീവിക്കുന്ന കാണികള്ക്കുവേണ്ടിയെന്നപോലെയാണ് പല സീരിയലുകളും പടച്ചുവിടുന്നത്.
കഥയില്‍ യുക്തിയില്ലെങ്കിലും പ്രേക്ഷകന് ഭ്രാന്തനായതുകൊണ്ട് എന്തെങ്കിലും ആയാല്മതിയെന്ന തരത്തില്‍ പരമ്പരകള്‍ സൃഷ്ടിച്ചാല്‍ എന്തുചെയ്യും.മൊബൈല്‍ ഫോണിന്റെ ശബ്ദംകേട്ട് പാമ്പ് ഇഴഞ്ഞുവരുന്നതുപോലും ഒരു സീരിയലില്‍ കണ്ടത് കഴിഞ്ഞിടെയാണ്.ഒരുതമിഴ് പരമ്പരയുടെ മലയാളം പതിപ്പാണിത്.
സീരിയല്‍ കാണികളെ മണ്ടനാക്കുന്നു എന്നതിനുപകരം അവര്‍ മണ്ടന്മാരാകാന് സീരിയലിനുമുന്നില്‍ ഇരിക്കുകയാണെന്നു പറയുന്നതാണ് ശരി.കുടുംബത്തിലെ സ്ത്രീകള്‍ മാത്രമല്ല ബുദ്ധിയുടെ വലിയ ആശാന്മാരെന്നു വീമ്പിളക്കുന്ന കുടുംബനാഥന്മാരും ഇങ്ങെ മണ്ടന്മാരാകാന് ഇരുന്നുകൊടുക്കുന്നുണ്ട്.
പണ്ടത്തേതിലും മികവും വിവേകവും പലകാര്യത്തിലും നമ്മള് മുന്നിലേക്കാണെന്നു പറയുമ്പോഴും യുക്തിയുടെ പത്തയല്പ്പക്കത്തുപോകാത്തതു പരമ്പരകള്‍ മാത്രമാണെന്നു തോന്നുന്നു.പരമ്പരകള്‍കൊണ്ട് ചാനലുകള്‍ ലാഭമുണ്ടാക്കുന്നുണ്ട്.
നൂറുകണക്കിനു കുടുംബങ്ങള്‍ അതുവഴി ജീവിക്കുന്നുണ്ട്.എന്നുവെച്ച് മനുഷ്യനെ പമ്പര വിഡ്ഡിയാക്കുന്ന പരമ്പരകള്‍ ഇനിയുംവേണോ.അതുകൊണ്ട് പരമ്പരക്കാരെ മാനസിക ചികിത്സയ്ക്കു വിധേയമാക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍പ്പോലും അത് അധികമാവില്ല.
എന്നാല്‍ വര്ങ്ങള്ക്കു മുന്‍പ് പ്രമേയംകൊണ്ടും അവതരണംകൊണ്ടും കാണികളെ പിടിച്ചിരുത്തിയ പരമ്പരകളും ഉണ്ടായിട്ടുണ്ട്.അക്കണക്കിനു നോക്കുമ്പോള്‍ ഇന്നത്തെക്കാലത്ത് അതിലും മികച്ച പരമ്പരകള്‍ വരേണ്ടതാണ്.അതിനുപകരം പ്രാകൃതമെന്നു തോന്നുംപോലുള്ള സീരിയലുകളാണ് ജനം കാണുന്നതെന്നത് ശരിക്കും അവമതിപ്പുണ്ടാക്കുന്നുണ്ട്.
കുടുംബ ബന്ധങ്ങളിലെ അകല്‍ച്ചയും ലൈംഗിക അരാജകത്വവും പകയും ശത്രുതയും വെറുപ്പുംമൊക്കെയാണ് ഇന്നും പരമ്പരകളുടെ ഇതിവൃത്തങ്ങളെ നയിക്കുന്നത്.സ്ത്രീയെ ഏറ്റവും മോശക്കാരിയായിമാത്രം കാണിക്കുന്നവയാണ് പല സീരിയലുകളും.സിനിമയില്‍ അറിയാതെപോലും ഒരുവാക്കില്‍ സ്ത്രീവിരോധംകണ്ടാല് പ്രതികരണാധ്വാനത്താല് വിയര്‍ക്കുന്ന ചില ശിങ്കങ്ങളെന്തേ ഇതൊന്നും കാണുന്നില്ല.
നിത്യജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളാണ് പലപ്പോഴും ഇവയില്‍ അഴിഞ്ഞാടുന്നത്.റബര്‍ പാകത്തില്‍ വലിച്ചുനീട്ടി പ്രേക്ഷകനെ ക്ഷമയെ പരീക്ഷിച്ച് സ്വയംവെറുപ്പുണ്ടാക്കുകയാണ് പല പരമ്പരകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: