മുംബൈ: ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി കമ്പനികൾ. രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയുണ്ടാകുമെന്നതിനാലാണ് ചൈനീസ് കമ്പനികളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികൾ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ഫോണ്‍ കമ്പനികൾക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവര്‍ക്കും, പുറമെ ആപ്പിള്‍, സാംസംഗ് തുടങ്ങിയ ബഹുരാഷ്ര്ട കമ്ബനികള്‍ക്കും മൈക്രോമാക്സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികൾക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിനു മറുപടി നല്കാന് കമ്പനികൾക്ക് ഓഗസ്റ്റ് 28 വരെ സമയം അനുവദിച്ചിരുന്നു. കമ്പനിയില്‍ നിന്നും വ്യകത്മായ മറുപടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: