കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വില്ലന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്പെന്‍സും പ്രണയവും ചേര്‍ന്നുള്ള മികച്ച ട്രെയിലറാണ് ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ചിത്രത്തില്‍ മഞ്ജു വാര്യരാണ് മോഹന്‍ലാലിന്റെ ഭാര്യയായി വേഷമിടുന്നത്. തമിഴ് നടന് വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് നടന് ശ്രീകാന്ത് എന്നിവരും വില്ലനില്‍ അണിനിരക്കുന്നു.
വിണ്ണൈ താണ്ടി വരുവായാ, നന്പന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. ഈ ചിത്രം 8 കെ റെസല്യൂഷനില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാകും.
പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക. സ്പെഷല്‍ ഇഫക്ടിന് പ്രാധാന്യമുള്ള ചിത്രം പെര്‍ഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന് അണിയിച്ചൊരുക്കിയിരിക്കുന്നത്.
പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന് ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്. ചിത്രം നിര്‍മിക്കുന്നത് റോക്ലൈന് വെങ്കിടേഷ് ആണ്.
https://www.facebook.com/theManjuWarrier/videos/1470219153033776/
പ്രതികരിക്കാൻ ഇവിടെ എഴുതുക: