മലപ്പുറം: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പുഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ എന്നിവയും റേഷന്‍ സാധനങ്ങളുടെ മറിച്ചു വില്പന, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം മുതലായവ തടയുന്നതിനായി ജില്ലയിലെ റേഷന്‍ ചില്ലറ വ്യാപര ഡിപ്പോകളിലും പൊതു വിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരുടെ സ്പെഷ്യല്‍ സ്ക്വാഡുകളും ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, റവന്യൂ, പൊലീസ് വകുപ്പുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി സംയുക്ത സ്ക്വാഡും പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളില്‍ സ്ക്വാഡ് പരിശോധന ശക്തമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് എല്ലാ കാര്‍ഡുടമകള്‍ക്കും അധിക വിഹിതമായി അഞ്ച് കി.ഗ്രാം അരിയും (എ.എ.വൈ, ബി.പി.എല്‍ തികച്ചു സൗജന്യം) മുന്‍ഗണനയിതര സബ്സിഡി കാര്‍ഡിന് രണ്ട് കി.ഗ്രാം ആട്ട കി.ഗ്രാമിന് 15 രൂപാ നിരക്കിലും 22 രൂപാ നിരക്കില്‍ ഒരു കി.ഗ്രാം സ്പെഷ്യല്‍ പഞ്ചസാരയും വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: