എടപ്പാള്‍: ഉത്തര്‍പ്രദേശിലെ തീര്‍ത്ഥാടന നഗരിയായ വാരാണസിയില്‍ നിന്നും മുഹമ്മദ് ഗുല്‍ഷനും സംഘവുമെത്തിയിരിക്കുന്നത് പ്രസിദ്ധമായ ബനാറസ് സില്‍ക്ക് സാരികളുമായി.
സാരിക്കുപുറമെ ബനാറസ് സില്‍ക്കില്‍ തീര്‍ത്ത് ചുരിദാര്‍, ഷാള്‍ എന്നിവയും ഇവര്‍ വില്പനക്കായി മേളയിലെത്തിച്ചിട്ടുണ്ട്. സരസ് പോലുള്ള മേളകളില്‍ മാത്രമാണ് ഇവര്‍ക്ക് തുണിത്തരങ്ങള്‍ വില്‍ക്കാറുള്ളത്. ഇതിനുമുമ്പ് ഹിമാചല്‍പ്രദേശിലെ ചമ്പയില്വെച്ച് നടന്ന സരസ് മേളയില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
സാരിക്ക് 1000 മുതല്‍ 4000 വരെയാണ് വില. കൈകൊണ്ടാണ് ബനാറസ് തുണിത്തരങ്ങള്‍ നെയ്യുന്നത്. ഇവ നെയ്യുന്നതിന് വളരെ സമയം ആവശ്യമാണെന്ന് ഇവര്‍ പറഞ്ഞു. ഷാന്‍ എയര്‍ ഇന്ത്യ എന്ന സ്വയംസഹായ സംഘത്തില്‍ നിന്നുമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഇശ്തിയാക്, അലി അന്‍സാരി എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: