ന്യൂദല്‍ഹി : എസ്യുവി ഉള്‍പ്പെടെയുള്ള ഇടത്തരം, ആഡംബര, കാറുകള്‍ക്കുള്ള നികുതി 25 ശതമാനമാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.ഇതിനുള്ള ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കും.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി വന്നതോടെ ഇടത്തരം വലിയ കാറുകള്‍ക്കുള്ള നികുതി 15 ശതമാനമായി കുറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്നിനു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ എസ്യുവി ഇടത്തരം, ആഡംബര കാറുകളുടെ നികുതി ഉയര്‍ത്താന്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കണമെങ്കില്‍ നിയമഭേദഗതി വരുേത്തണ്ടതുണ്ട്. ഇതെത്തുടര്‍ന്നാണ് തീരുമാനം മന്ത്രിസഭക്ക് വിട്ടത്. മൊത്തം നികുതിയിലെ 2.5 ശതമാനം വില്‍പ്പന നികുതിയാണ്.
ജിഎസ്ടി നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് 43 ശതമാനമായിരുന്നു മൊത്തം നികുതി. ജിഎസ്ടി വന്നതോടെ എസ്യുവി വാഹനങ്ങളുടെ നിരക്ക് 1.1 മുതല്‍ 3 ലക്ഷം രൂപവരെ കുറഞ്ഞിരുന്നു. എന്നാല്‍ നികുതി വീണ്ടും ഉയര്‍ത്തിയതോടെ പഴയ വിലയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: