സന്ധിവാത രോഗികളില്‍ ഹൃദ്രോഗ സാധ്യതയേറുമെന്ന കണ്ടെത്തലുമായി പുതിയ പഠനം. ഇവര്‍ കഴിക്കുന്ന ഇബുപ്രൂഫിന്‍(Ibuprofen) എന്ന മരുന്നാണ് ഹൃദ്രോഗം വിളിച്ചു വരുത്തുന്നതെന്നാണ് സ്വിറ്റ്സര്‍ലന്റിലെ ഗവേഷകരുടെ പഠനം പറയുന്നത്.
വേദനസംഹാരിയായ ഇബുപ്രൂഫിന്‍ കഴിക്കുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണിതിനു കാരണം. ഇബുപ്രൂഫിന്‍ മാത്രമല്ല, നാപ്രോക്സിന്‍ ഉപയോഗവും മരണത്തെ ക്ഷണിച്ചുവരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രായമായവരില്‍ ആശങ്കയുളവാക്കുന്നതാണ് പുതിയ വിവരങ്ങള്‍.
നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്ളമേറ്ററി മരുന്നായ ഇബുപ്രൂഫിന്‍ നേരത്തെ കരുതിയിരുന്നതു പോലെ സുരക്ഷിതമല്ലെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച ഫ്രാങ്ക് റഷിറ്റ്സ്ക പറഞ്ഞു.
ഇബുപ്രൂഫിന്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത 61 ശതമാനമാണ്. മരുന്ന് ശീലമാക്കിയവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ എല്ലാവര്ക്കും ഉയര്‍ന്ന ഹൃദ്രോഗസാധ്യതയുളളതായും ഗവേഷകര്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: