കണ്ണൂര്‍: ഹൈന്ദവ ആഘോഷങ്ങളിലെ പരമപ്രധാനമായ ഗണേശോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്രക്ക് നേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നിലെ ഗൂഡാലോചന ഹിന്ദുസമൂം തിരിച്ചറിയണമെന്ന് കണ്ണൂര്‍ ഗണേശസേവാകേന്ദ്രം സെക്രട്ടറി ചൂണ്ടിക്കാട്ടി. 22 വര്‍ഷമായി ഭക്തിപുരസ്സരം നടത്തിവരുന്ന ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര പെട്ടെന്നൊരു ദിവസം വര്‍ഗ്ഗീയമാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്. മതേതര രാഷ്‌ട്രീയപാര്‍ട്ടിയെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇതുപോലെയുള്ള ഹിന്ദുവിരുദ്ധ നിലപാടുകളില്‍ നിന്നും തെറ്റായ പ്രചാരണങ്ങളില്‍ നിന്നും പിന്തിരിയണം. മുസ്ലീം, കൃസ്ത്യന്‍ മതാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രക്കെന്ന പോലെത്തന്നെ ഹിന്ദുക്കള്‍ക്കും അവരുടെ ആഘോഷങ്ങളും ഘോഷയാത്രകളും നടത്താനുള്ള അവകാശം നിഷേധിക്കാന്‍ ശ്രമിക്കുന്നത് അപകടകരവും ജനാധിപത്യവിരുദ്ധവുമായ നീക്കമാണെന്ന് രാഷ്‌ട്രീയ പാര്‍ട്ടിയെയും അധികാരവര്‍ഗ്ഗത്തെയും ഓര്‍മ്മപ്പെടുത്തുന്നു. ഹൈന്ദവ ആഘോഷങ്ങളിലെ പരമപ്രധാനമായ ഗണേശോത്സവത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളും മഠങ്ങളും വിവിധ കൂട്ടായ്മകളും ചേര്‍ന്ന് ഗണേശവിഗ്രഹ നിമജ്ജനഘോഷയാത്ര 21 വര്‍ഷമായി കുറ്റമറ്റ രീതിയില്‍ നടത്തിവരികയാണ്. ജില്ലയിലെ വിവിധ ഗ്രാമങ്ങളിലേക്ക് ഗണേശോത്സവം അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന ഹിന്ദു കൂട്ടായ്മകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് അസഹനീയമായ ജനപങ്കാളിത്തമാണ് ആഘോഷ പരിപാടികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഗണേശോത്സവ ഘോഷയാത്രക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ സേവാകേന്ദ്രം ശക്തിയായി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സംശയമുള്ളതായും പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണപരിധിയില്‍ ഇതുകൂടി ഉള്‍പ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: