മലപ്പുറം: കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്നും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാദേശികമായി ബോധവല്‍ക്കരണത്തിനുമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഒപ്പം കുട്ടികള്‍ക്കൊപ്പം ബാലസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ് പദ്ധതിക്ക് തുടക്കമായി. പദ്ധതി ഡപ്യൂട്ടി കളക്ടര്‍ അരുണ്‍ ജെ.ഒ. ഉദ്ഘാടനം ചെയ്തു. മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നീ നഗരസഭകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളെയും ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ വളണ്ടിയര്‍മാരെ സംഘടിപ്പിച്ച് കുട്ടികളുടെ സംരക്ഷണത്തിനായി കാവല്‍ ഏര്‍പ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പദ്ധതി കോര്‍ഡിനേറേറര്‍ ഫസല്‍ പുള്ളാട്ട്, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ മുഹമ്മദ് സാലിഹ് എ.കെ, മുഹമ്മദ് ഫസല്‍ പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: