മഞ്ചേരി: ജില്ലാ കളക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി മഞ്ചേരി ടൗണ്‍ ഹാളില്‍ നടന്നു.
ഏറനാട് താലൂക്ക് പരിധിയിലെ ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരത്തെ 309 പരാതികളാണ് ലഭിച്ചത്. ഇതിനുപുറമെ ജനസമ്പര്‍ക്ക വേദിയിലും പരാതികളുമായി ധാരാളം പേര് എത്തി. 284 പരാതികളാണ് വേദിയില്‍ കളക്ടര്‍ സ്വീകരിച്ചത്. ഇതില്‍ 29 പരാതികള്‍ ഭിന്നശേഷിക്കാരായവരുടെതാണ്. എല്ലാ പരാതികളും കളക്ടര്‍ അമിത് മീണ പരിശോധിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വീടുവെക്കാന്‍ ഭൂമിക്ക് അപേക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന വെട്ടിക്കാട്ടീരി വില്ലേജിലെ നിഷക്ക് മൂന്ന് സെന്റ് ഭൂമിക്കുള്ള പട്ടയം ചടങ്ങില്‍ ജില്ലാകളക്ടര്‍ നല്കി.
കുടിവെള്ള പ്രശ്നം, വീട് ആവശ്യപ്പെട്ടുള്ള അപേക്ഷ, വഴിതര്‍ക്കങ്ങള്‍, തുടങ്ങിയ ഇനത്തില്‍പെട്ട പരാതികളായിരുന്നു കൂടുതലും.
ജില്ലാ അഡീഷണല്‍ മജിസ്ട്രേറ്റ് ടി. വിജയന്, അസി.കളക്ടര്‍ അരുണ്‍.കെ.വിജയന്, ഡപ്യുട്ടി കളക്ടര്‍മാരായ വി.രാമചന്ദ്രന്, നിര്‍മ്മലകുമാരി. ആര്‍ഡിഒ ഡോ. ജെ. ഒ. അരുണ്‍, തഹസില്‍ദാര്‍ സുരേഷ് പി., അഡീഷണല്‍ തഹസില്‍ദാര്‍ ദേവിക. കെ. തുടങ്ങിയവര്‍ അദാലത്തിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: