എടപ്പാള്‍: മലയാളിയ്ക്ക് അത്രയൊന്നും ഉപയോഗിച്ച് പരിചയമില്ലാത്ത അമ്പും വില്ലുമായാണ് രാജിസ്ഥാനില്‍ നിന്നും ജിതേന്ദ്ര ടിര്ഗര് സരസ് മേളയ്ക്കെത്തിയിരിക്കുന്നത്.
വലിക്കുന്നതിനുസരിച്ച് നന്നായി വളയുന്നതാണ് മുളയും മരവും ഉപയോഗിച്ച് തീര്‍ത്ത ഈ വില്ല്. ഡെക്രോണ് എന്ന പ്രത്യേക തരത്തിലുള്ള എലാസ്റ്റിക് കയറാണ് അമ്പ് കുലക്കാന്‍ ഉപയോഗിക്കുന്നത്.
അമ്പുകള്‍ മുള കൊണ്ടുണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. തുമ്പത്ത് കൂര്‍പ്പിച്ച ഇരുമ്പ് ഘടിപ്പിച്ചിരിക്കുന്നു. 30 ഇഞ്ചാണ് ഒരു അമ്പിന്റെ നീളം. സന്ദര്‍ശകര്‍ക്ക് 30 രൂപയ്ക്ക് 5 തവണ വില്ലുകുലക്കാനുള്ള അവസരം ജിതേന്ദര്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് വിലകൊടുത്ത് വാങ്ങാം.
മുത്തച്ഛനില്‍ നിന്നും തന്റെ അച്ഛനില്‍ നിന്നുമാണ് അമ്പും വില്ലുമുണ്ടാക്കാന് അഭ്യസിച്ചതെന്ന് ജിതേന്ദര്‍ പറയുന്നു. 30 വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമാണ് ജിതേന്ദറിന്റെ കുടുംബം.
മേളയില്‍ രാജസ്ഥാനില്‍ നിന്ന് 11 സ്റ്റാളുകളുണ്ട്. സംഘത്തില്‍ പതിനഞ്ചോളം ആളുകളും. ബെഡ്ഷീറ്റ്, ആഭരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, പൂജാസാമഗ്രികള്‍ എന്നിവയാണ് മറ്റു രാജസ്ഥാനി സ്റ്റാളുകളില്‍ ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: