ഒറ്റപ്പാലം:നഗരത്തിലെ പുതിയ ഗതാഗതപരിഷ്ക്കരണം മൂലം അമിത നിരക്ക് ഈടാക്കുന്നതായി പരാതി.മിനിമം ചാര്‍ജ് ഇരുപത്രൂപക്ക് യാത്രചെയ്യാവുന്ന ദൂരപരിധിക്ക് അധിക തുക വാങ്ങുന്നതായാണു പരാതി. പുതിയ ഗതാഗത സംവിധാനമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു.
നഗരത്തിലും ടി.ബി.റോഡിലും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയത് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കു തലവേദനയായി.കണ്ണിയംപുറം, പാലപ്പുറംഭാഗത്തേക്ക് യാത്ര പോകുന്നതും മടക്കയാത്രയും സെന്‍ഗുപ്ത റോഡുവഴി അധികദൂരം സഞ്ചരിക്കേണ്ടി വരുന്നത് യാത്രാനിരക്കിനെ ബാധിക്കും. ഇത് യാത്രക്കാരില്‍ നിന്നും ഇടാക്കാതെ മറ്റ് മാര്‍ഗമില്ലെന്നു ഓട്ടോ തൊഴിാലാളികള് പറയുന്നു. 40 മുതല്‍ 50 രൂപവരെയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതായി പരാതി. ഇത്പലപ്പോഴും വാക്ക്തര്‍ക്കത്തിനും ഇടയാക്കുന്നു.
ഗതാഗത പരിഷ്കരണം പരാജയപ്പെട്ടതോടെ പുതിയപരിഷ്ക്കാരം കണ്ടെത്തുകയാണുണ്ടായത്.നിലവിലെ പുതിയ വണ്‍വേ സംവിധാനം നഗരത്തിലെ പലവ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചതായും പറയുന്നു. സംസ്ഥാനാതയില് കുളപ്പുള്ളി ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെ മറ്റ് വാഹനങ്ങള്‍ പട്ടണത്തിനുള്ളില്‍ പ്രവേശിക്കാന്‍ സെന്‍ഗുപ്ത റോഡുവഴി ഒരു കിലോമീറ്ററിലധികം ദൂരം ചുറ്റി സഞ്ചരിക്കണ്ട അവസ്ഥയാണ്.ഇത് ടി.ബി റോഡില്‍ ഗതാഗതകുരുക്കിനു കാരണമായി.
പ്രധാനപാതയിലെ ലക്ഷ്മീ തീയറ്റര്‍ മുതല്‍ ടി.ബി റോഡുകവലവരെ പാതയോരത്തെകച്ചവട സ്ഥാപനങ്ങളെ പുതിയവണ്വേ സംവിധാനം സാരമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ നഗരവികസനത്തിന്റെ പേരില്‍ പുതിയപരിഷ്ക്കാരങ്ങള് ആവിഷ്ക്കരിക്കുമ്പോള്‍ ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കരുത്. ഒറ്റപ്പാലത്തെ ഗതാഗത കുരുക്കിനു ശ്വാശതപരിഹാരം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന അഭിപ്രായമുണ്ട്. ഗതാഗത പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന റഗുലേറ്ററി കമ്മിറ്റിയും,വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി ജനാഭിപ്രായ ഭൂരിപക്ഷം മുന്‍നിര്‍ത്തിവേണം താല്ക്കാലികമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പറയുന്നു.
ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താന്‍ വിഭാവനം ചെയ്ത ബൈപാസ്പദ്ധതിയും ഓപ്പറേഷന് അനന്തയും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്ത്തീകരിക്കാന്നടപടി കൈകൊള്ളണമെന്ന ആവശ്യവും ശക്തമാണ്.
ഓട്ടോറിക്ഷകളില്‍ യാത്രാനിരക്ക് രേഖപ്പെടുത്തുന്ന മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തന രഹിതമാണെന്നു യാത്രക്കാര്‍ പറയുന്നു. എന്നാല്‍ ഇത്പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം, മോട്ടോര്‍ വാഹനവകുപ്പിനും ഉണ്ടെന്നിരിക്കെ നടപടികൈകൊള്ളാത്തതില് യാത്രക്കാര്‍ക്ക് പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: