പാലക്കാട്:കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ പ്രീ പ്രൈമറി അധ്യാപികമാരോടും, ആയമാരോടും സര്‍ക്കാരിന് ഇരട്ടത്താപ്പ്.പത്തു മുതല്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് യാതൊരു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.
എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ വേതനം നല്‍കുന്നുണ്ട്. 2012 മുതല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലിചെയ്യുന്ന പ്രീ പ്രൈമറി ടീച്ചര്‍ക്ക് 9500 രൂപയും,ആയ്ക്കു 6500 രൂപയും ശമ്പളം നല്‍കിവരുന്നുണ്ട്.എന്നാല്‍ എയിഡഡ് സ്കൂളുകളിലുള്ളവര്‍ക്ക് കുട്ടികളില്‍ നിന്നും ഈടാക്കുന്ന തുകയാണ് ശമ്പളമായി കിട്ടുന്നത്. പിടിഎ കമ്മിറ്റിയോ,മാനേജ്മെന്റോ ഇവര്‍ക്ക് ശമ്പളമായി ഒരു പൈസ പോലും നല്‍കുന്നില്ല. എന്തിനേറെ ഓണത്തിന് പ്രത്യേക അലവന്‍സ് പോലും ഇവര്‍ക്ക് നല്‍കുന്നില്ല.ലീവെടുത്താല്‍ പകരം ആളെ ഏര്‍പ്പാടാക്കുകയും അവര്‍ക്ക് സ്വന്തം കൈയില്‍ നിന്നും ശമ്പളം നല്‍കേണ്ട ഗതികേടിലുമാണ്.
ഇതിനുപുറമെ രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചു വരെ ജോലി ചെയ്യണം.കുട്ടികളെ കണ്ടെത്തുകയും അവരെ ക്ലാസുകളില്‍ എത്തിക്കുകയും,വൈകിട്ട് തിരിച്ചു അവരുടെ വീടുകളില്‍ എത്തിക്കാനും ഇവര്‍ തയാറാവണം.
കേരളത്തില്‍ ടീച്ചറും,ആയമാരുമായി 4000 ത്തോളം പേര് ജോലിചെയ്യുന്നുണ്ട്.പലരും മധ്യവയസ് കഴിഞ്ഞവരായതിനാല്‍ മറ്റൊരു ജോലിക്കും പോവാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും നല്കാന് തയാറായിട്ടില്ല.
2012ല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരവേതനം നല്കാന് ഉത്തരവിട്ടപ്പോള്‍ എയിഡഡ് മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരം ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഞ്ചുവര്‍ഷമായിട്ടും പ്രഖ്യാപനം നടപ്പിലായില്ല.മാത്രമല്ല സര്‍ക്കാര്‍ ഇത്തവണഓണത്തിന് താല്‍ക്കാലിക ജീവനക്കാര്‍ക്ക് നാലായിരം രൂപ ബോണസ് നല്കാന് തീരുമാനിച്ചുവെങ്കിലും എയിഡഡ് മേഖലയിലെ പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും,ആയമാര്‍ക്കും ഒരുരൂപ പോലും നല്കാന് തയാറായിട്ടില്ല.
ഇപ്പോഴുംഅവഗണ നേരിടുകയാണെന്ന് കേരളാ സംസ്ഥാന എയിഡഡ്പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്‍ഡ് ആയാസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.പുഷ്പലതയും,ജനറല്‍ സെക്രട്ടറി എ.മിനിമോളും വാര്‍ത്ത സമ്മേളനത്തില്‍ആരോപിച്ചു. കെ.അനിത,എസ്.കുമാരി പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: