വൈപ്പിന്‍: രോഗം പിടിപെട്ട് ആരോരുമില്ലാതെ കഴിയുന്ന വൃദ്ധ ദമ്പതിമാര്‍ക്ക് സഹായ ഹസ്തം. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആറാം വാര്‍ഡ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം അഞ്ചുസെന്റ് പുരയിടത്തില്‍ താമസിക്കുന്ന ഡിഡാക്കോസ് (86), മേരി ഡിഡാക്കോസ് (80) എന്നിവര്‍ക്കാണ് സഹായം നല്‍കിയത്.
‘ഇവര്‍ക്ക് വേണം ദുരിതത്തില്‍ നിന്ന് സ്വാതന്ത്ര്യം’ എന്ന തലക്കെട്ടില്‍ ജന്മഭൂമി ആഗസ്ത് 15ന് വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തണല്‍ ഒമാന്‍ എന്ന സംഘടന 25,000 രൂപയുടെ സഹായം നല്‍കിയത്.
മക്കളില്ലാത്ത ദമ്പതിമാരെ നാട്ടുകാരും ചില ബന്ധുക്കളും ചേര്‍ന്നാണ് നോക്കുന്നത്. എന്നാല്‍, എല്ലാവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതിനാല്‍ ചികിത്സയ്‌ക്ക് പോലും പണമില്ലാത്ത അവസ്ഥയാണ്.
തണല്‍ ഓമാന്‍ നല്‍കിയ സഹായം ഞാറയ്‌ക്കല്‍ എസ്‌ഐ ആര്‍. രഗീഷ് കുമാര്‍ വൃദ്ധദമ്പതിമാരുടെ ബന്ധുവായ സബയത്തിന് കൈമാറി. എളങ്കുന്നപുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍, നടന്‍ ബാബു ജോസ്, ആന്റണി സജി, റഷീദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: