കോട്ടക്കല്‍: കോട്ടക്കല്‍ കുറ്റിപ്പുറത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഓടിളക്കി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ ഭണ്ഡാരങ്ങള്‍ കുത്തിതുറന്നു. ഇതിലെ നോട്ടുകള്‍ മാത്രമാണ് മോഷ്ടിച്ചിരിക്കുന്നത്.
ഭണ്ഡാരങ്ങളില് നിന്ന് ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്ടമായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് ആദ്യം സംഭവം കണ്ടത്. പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹവും മോഷ്ടിക്കാനുള്ള ശ്രമം നടന്നതായാണ് പ്രാഥമിക നിഗമനം. കുറച്ച് ദിവസങ്ങളിലായി രണ്ട് അപരിചിതര്‍ ക്ഷേത്രത്തില്‍ സംശായസ്പദകമായ രീതിയില്‍ കണ്ടിരുന്നതായി ക്ഷേത്രം ജീവനക്കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്പി ഉല്ലാസ്, മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ ക്ഷേത്രത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ പി.വി.മുരളീധരന്, വി.എസ്.പ്രസാദ്, ജില്ലാ സെക്രട്ടറി ഭാസ്ക്കരന്‍, ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, മുന്‍ എംഎല്‍എ എം.പി.അബ്ദുള്‍ സമദ് സമദാനി, നഗരസഭ ചെയര്മാന് കെ.കെ.നാസര്‍ എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: