ശ്രീകൃഷ്ണപുരം:പരിയാനമ്പറ്റ ഭജന സമിതിയുടെ സര്‍ഗ്ഗ മണ്ഡപത്തില്‍ ഇന്ന് തായമ്പകപാഠവും പരിചയവും എന്ന പഠനക്കളരി നടത്തുന്നു. കേരളത്തിന്റെ തനത് വാദ്യരൂപമായ തായമ്പകയെ അടുത്തറിയാനും നൂതനാശയങ്ങള്‍ പഠനവിധേയമാക്കാനും ഉദ്ദേശിച്ചു കൊണ്ടാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതിന് കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കല്ലേക്കുളങ്ങര അച്ചുതന്കുട്ടിമാരാര്, കലാമണ്ഡലം ഉണ്ണികൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് തായമ്പകവളര്ച്ചയും തുടര്‍ച്ചയും എന്ന വിഷയത്തില്‍ കെ.ബി രാജ് ആനന്ദ് ആമുഖ പ്രഭാഷണവും, തായമ്പകയുടെ ഘടനാ ഭദ്രത എന്ന വിഷയത്തില്‍ കല്ലേക്കുളങ്ങര അച്ചുതന് കുട്ടിമാരാര്‍ സോദാഹരണ പ്രഭാഷണവും, തായമ്പക രംഗത്തെ നവീന കൂറുകളായ ശ്രീകരത്തെക്കുറിച്ച് കലാനിലയം ഉദയന്‍ നമ്പൂതിരിയും, മൂര്‍ക്കന്നൂര്‍ ദിനേശനും പതിഞ്ഞ അടന്തക്കൂറിനെക്കുറിച്ച് ഇരിങ്ങപ്പുറം ബാബുവും സോദാഹരണ പ്രഭാഷണം നടത്തും.
പഠിതാക്കളും പ്രയോക്താക്കളും ചെണ്ടയില്‍ത്തന്നെ പഠനം നടത്തുന്നു എന്നതാണ് ഈ കളരിയുടെ സവിശേഷത. വൈകീട്ട് 5.30ന് ആദരസന്ധ്യയില്‍ തായമ്പകയില്‍ പതിറ്റാണ്ടുകളുടെ നിറസാന്നിദ്ധ്യമായ പല്ലശ്ശന പൊന്നു കുട്ടമാരാരെ ആദരിക്കും. ചടങ്ങില്‍ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊ.മാധവന്‍കുട്ടി,കോങ്ങാട് മധു, കരിയന്നൂര്‍ നാരായണന് നമ്പൂതിരി,പല്ലശ്ശന മുരളി എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന തായമ്പകയില്‍ എഴുവയസ്സുകാരന് പ്രണവ് മാരാര്‍ പതി കാലം അവതരിപ്പിക്കും. ഉദയന്‍ നമ്പൂതിരി, ഇരിങ്ങപ്പുറം ബാബു എന്നിവര്‍ കൂറുകള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: