ശ്രീകൃഷ്ണപുരം:ശ്രീകൃഷ്ണപുരം ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട 40 പട്ടികജാതി കോളനികളില്‍ അയ്യങ്കാളിയുടെ നാമധേയത്വത്തില്‍ സായാഹ്ന പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.മാസത്തില്‍ ഇരുപത്തി അഞ്ചു ദിവസങ്ങളിലായി അന്‍പതു മണിക്കൂര്‍ വീതം ആറു മാസം നീണ്ടു നിലക്കുന്നതാണ് പരിപാടി.
അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനുള്ള ട്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പി.ജി, ഡിഗ്രി, ബി.എഡ്, ടി.ടി.സി, യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ മുന്‍പാകെ 31ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം. സെപ്തംബര്‍ 14 ന് 2 മണിക്ക് ഇന്റര്‍വ്യൂ ബ്ലോക്ക് ഓഫീസില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: