ആലപ്പുഴ: ചരക്കുസേവന നികുതി നിയമം അനുസരിച്ചുള്ള വിവിധ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി 15 ദിവസത്തേക്ക് നീട്ടണമെന്ന് ആവശ്യം ഉയരുന്നു. പഴയ നികുതിനിരക്കില്‍ സ്റ്റോക്കുചെയ്ത സാധനങ്ങള്‍ ജിഎസ്ടി നടപ്പാക്കിയതിനുശേഷമുള്ള നികുതിനിരക്കില്‍ വില്‍പ്പന നടത്താന്‍ പുതിയ എംആര്‍പി പതിപ്പിച്ച് നടപ്പില്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഉണ്ടെങ്കിലും കമ്പനികള്‍ ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത്തരത്തില്‍ സ്റ്റോക്കുചെയ്ത ഉത്പന്നങ്ങള്‍ വ്യാപാരികളുടെ കൈവശം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്.
റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതികള്‍ അടുത്തടുത്ത് വന്നതോടെ സംസ്ഥാനത്തെ ഓണവ്യാപാരം അവതാളത്തിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ജൂലൈ മാസത്തെ താല്‍ക്കാലിക ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഇന്നലെയായിരുന്നു.
ജൂലൈ ഒന്നിന് നീക്കിയിരിപ്പുള്ള സ്റ്റോക്കിന്മേലുള്ള ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് ലഭ്യമാകണമെങ്കില്‍ ട്രാന് 1 എന്ന് റിട്ടേണ്‍ സമര്‍പ്പിച്ചശേഷം ജൂലൈ മാസത്തെ റിട്ടേണ്‍ ആഗസ്റ്റ് 28നകം ഫയല്‍ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: